രാജ്യത്തെ ആദ്യ തലയോട്ടി മാറ്റിവക്കൽ ശസ്ത്രക്രിയ വിജയം

പൂനെ: രാജ്യത്തെ ആദ്യ തലയോട്ടി മാറ്റിവക്കൽ ശസ്ത്രക്രിയ പൂർണ വിജയകരം. വാഹനാപകടത്തെ തുടർന്ന് തലയോട്ടി ഗുരുതര പരിക്കുകൾ പറ്റിയ നാലുവയസുകാരിയുടെ തലയോട്ടിയാണ് വിജയകരമായി മാറ്റിവച്ചത്. ശസ്ത്രക്രിയക്ക് ശേഷം കുട്ടി ആശുപത്രി വിട്ടു. കഴിഞ്ഞവർഷം മെയിൽ ഉണ്ടായ അപകടത്തിലാണ് നാലു വയസുകാരിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റത്, രണ്ട് ശസ്ത്രക്രിയകൾ അപ്പോൾ തന്നെ നടത്തിയിരുന്നെങ്കിലും തലയോട്ടിയിൽ അസ്ഥി വീണ്ടെടുക്കാനാവാത്ത വിധം പൊട്ടൽ സംഭവിച്ചിരുന്നു. തലച്ചോറിലെ ദ്രവം തലയോട്ടിക്കുള്ളിൽ പടരുകകയും ചെയ്തു.
അമേരിക്കയിൽ പ്രത്യേകമായി നിർമ്മിച്ച പോളി എഥിലിൻ അസ്ഥി ഉപയോഗിച്ചാണ് തലയോട്ടിയുടെ 60 ശതമാനവും മാറ്റിവച്ചത്. പൂനയിലെ ഭാരതി ആശുപത്രിയിൽ ഡോക്ടർ റോഖാഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടി സന്തോഷവതിയായാണ് ആശുപത്രി വിട്ടത് .

Leave a Reply

Your email address will not be published. Required fields are marked *