ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് മുംബൈ പൊലീസ്

മുംബൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന ബിഹാര്‍ സ്വദേശിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് മുംബൈ പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. ബിനോയ് ആണോ കുട്ടിയുടെ പിതാവ് എന്ന് തെളിയിക്കാൻ ഇത് അത്യാവശ്യമാണെന്നാണ് പൊലീസ് പറയുന്നത്.

ഡിഎൻഎ സാമ്പിൾ എടുക്കാൻ ബിനോയിയെ കസ്റ്റഡിയിൽ എടുക്കണം. ബിനോയ് ഒളിവിൽ ആയതിനാൽ അന്വേഷണം മുന്നോട്ടു നീങ്ങുനില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.  എന്നാല്‍ പ്രതിഭാഗം ഡിഎന്‍എ പരിശോധനയെ കോടതിയില്‍ എതിര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *