100 വയസ് തികയുന്ന കെ.ആർ. ഗൗരിയമ്മക്ക് നിയമസഭയുടെ ആദരം; നാളെ സഭ ചേരില്ല

തിരുവനന്തപുരം: 100 വയസ് തികയുന്ന വിപ്ലവ നായിക കെ.ആർ. ഗൗരിയമ്മക്ക് നിയമസഭയുടെ ആദരം. ചോദ്യോത്തരവേള കഴിഞ്ഞയുടൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് പ്രത്യേക പരാമർശത്തിലൂടെ വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഗൗരിയമ്മക്ക് ആശംസകൾ നേർന്നു. വെള്ളിയാഴ്ച ആലപ്പുഴയിൽ നടക്കുന്ന ജന്മദിനാഘോഷ പരിപാടിയിൽ എംഎൽഎമാരടക്കമുള്ളവർക്ക് പങ്കെടുക്കാൻ വെള്ളയാഴ്ച സഭ സമ്മേളിക്കേണ്ടെന്നും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *