ലൂസിഫറിലെ ഏറെ കൈയ്യടി നേടിയ ഫൈറ്റിംഗ് രംഗങ്ങളുടെ മൂന്നാമത്തെ മേക്കിംഗ് വീഡിയോ പുറത്തിറക്കി

മലയാളത്തിലെ ആദ്യ 200 കോടി ചിത്രമായി മോഹന്‍ലാലിന്റെ ലൂസിഫറിലെ സംഘട്ടന രംഗങ്ങളുടെ മുന്നാമത്തെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ യൂട്യൂബിലൂടെയാണ് ‘ലൂസിഫര്‍ ബിഹൈന്റ് ദ സീന്‍ സെഗ്മെന്റ് 3’ എന്ന പേരില്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ജയിലിനുള്ളിലുള്ള ഫൈറ്റിംഗ് സീനിന്റെ ഷൂട്ടിംഗ് രംഗങ്ങളാണ് പുറത്തിറക്കിയത്. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രത്തെ ജയിലിനുള്ളില്‍ കൊല്ലാന്‍ ശ്രമിക്കുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്. സിനിമയില്‍ ഏറെ കൈയടി നേടിയ ജയിലിലെ ഫൈറ്റിംഗ് രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *