മുംബൈ പൊലീസ് ബിനോയിക്കെതിരെ കേസെടുത്തു
മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ അന്വേഷണം പുരോഗിക്കുന്നുവെന്ന് മുംബൈ പൊലീസ് വക്താവ് മഞ്ജുനാഥ്. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചതിന് കേസെടുത്തെന്നും അദ്ദേഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കേസ് അന്വേഷിക്കുന്ന മുംബൈയിൽ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് വൈകിട്ട് കണ്ണൂരിലെത്തിയിരുന്നു. എസ്ഐ റാങ്കിലുള്ള രണ്ട് പേരാണ് എത്തിയത്. ഓഷിവാര സ്റ്റേഷനില്‍ നിന്നുള്ള വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നിവരാണ് എത്തിയത്. ഇവർ കണ്ണൂർ എസ്പിയുമായി കൂടിക്കാഴ്ച നടത്തി.