നിപ; പ്രത്യേക സംഘം തൃശൂരിലേയ്ക്ക്; 30 പേര്‍ നിരീക്ഷണത്തില്‍

തൃശൂര്‍: നിപയുടെ ഉറവിടം തേടി പ്രത്യേക സംഘം ഉടന്‍ തൃശൂരിലെത്തും. മൃഗസംരക്ഷണ വകുപ്പിന്റേയും വെറ്റിനറി സര്‍വകലാശാലയുടേയും പ്രത്യേക സംഘമാണ് തൃശൂര്‍ സന്ദര്‍ശിക്കുന്നത്. രോഗബാധിതനായ വിദ്യാര്‍ഥി തൃശൂരില്‍ താമസിച്ചിരുന്ന സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും.

വിദ്യാര്‍ഥി താമസിച്ചിരുന്ന സ്ഥലങ്ങളിലെ പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയെ പ്രത്യേകം നിരീക്ഷിക്കും. പരിശോധനകള്‍ക്ക് സുല്‍ത്താന്‍ ബത്തേരിയിലുള്ള വന്യ ജീവി വകുപ്പിന്റെ ലാബ് സജ്ജമാക്കാന്‍ മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ രാജു നിര്‍ദേശം നല്‍കി. എറണാകുളം ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

അതേസമയം, കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂരില്‍ 27 പേരും കൊല്ലത്ത് മൂന്ന് പേരും നിരീക്ഷണത്തിലാണ്. ഇതില്‍ ഒരാള്‍ക്ക് നേരിയ പനി ഉണ്ട്. വിദ്യാര്‍ഥിക്കൊപ്പം പരിശീലന പരിപാടിയില്‍ പങ്കെടുത്ത മൂന്ന് പേരാണ് കൊല്ലത്ത് നിരീക്ഷണത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *