കെ.ആര്‍.പി വള്ളിക്കുന്നത്തിന്റെ “പ്രണയതേന്മഴയായ്” പ്രകാശനംജൂണ്‍ ഒന്നിന്

തിരുവനന്തപുരം: സിറ്റാടല്‍ മ്യൂസിക്കിന്റെ ബാനറില്‍ കെ.ആര്‍.പി വള്ളിക്കുന്നത്തിന്റെ വരികള്‍ക്ക് സരിഗമ പ്രസന്നന്‍ ഈണം നല്‍കിയ ” പ്രണയത്തേന്മഴയായ്” സംഗീത ആല്‍ബം ജൂണ്‍ ഒന്നിന് റിലീസ് ചെയ്യും.
വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഐ.എ.എസ് പ്രകാശനം ചെയ്യും. കെ.വി.മോഹന്‍കുമാര്‍, അനന്തപത്മനാഭന്‍, സൂര്യാ കൃഷ്ണമൂര്‍ത്തി, മധുപാല്‍, രാധാലക്ഷ്മി പത്മരാജന്‍ തുടങ്ങിയ പ്രശസ്തര്‍ പങ്കെടുക്കുമെന്ന് കെ.ആര്‍.പി വള്ളിക്കുന്നം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നീലക്കുറിഞ്ഞികള്‍ പൂത്തപ്പോള്‍ എന്ന ആദ്യ ആല്‍ബത്തിനുശേഷം അമ്പതുലക്ഷം രൂപ മുതല്‍മുടക്കില്‍
കെ.പി.ആര്‍. വള്ളിക്കു്ന്നത്തിന്റെ പുതിയ സൃഷ്ടിയായ പ്രണയത്തേന്മഴയായ് എന്ന ആല്‍ബത്തിന്റെ ഛായാഗ്രഹണം ജിജോ ജോണ്‍ നിര്‍വഹിച്ചിരിക്കുന്നു. എസ്.പി. ബാലസുബ്രഹ്മണ്യം, എം.ജി.ശ്രീകുമാര്‍, സുജാതാ മോഹന്‍, ശ്വേത മോഹന്‍, പ്രേം രാജ്, അര്‍ച്ചന, വന്ദന, ശ്രദ്ധ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ജീവിതത്തിന്റേയും പ്രണയത്തിന്റെയും പത്ത് വൈകാരികഭാവങ്ങളെയാണ് ഇതിലൂടെ ഒപ്പിയെടുത്തിരിക്കുന്നതെന്ന്് അറിയുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *