ജെറ്റ് എയർവേസ് ഓഹരികൾ വാങ്ങാൻ തയ്യാറായി ഇത്തിഹാദ്

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനം നിലച്ച ജെറ്റ് എയർവേസ് ഓഹരികൾ വാങ്ങാൻ തയ്യാറായി പ്രമുഖ ഗൾഫ് എയർലൈൻ സർവീസായ ഇത്തിഹാദ് രംഗത്ത്. ചില ഉപാധികൾ മുന്നോട്ട് വച്ച് കുറച്ച് ഓഹരികൾ കൂടി വാങ്ങാനാണ് ഇത്തിഹാദിന്റെ നീക്കം.

ജെറ്റ് എയർവേസ് ഓഹരികൾ വാങ്ങാനായി വായ്പാദാതാക്കളായ ബാങ്കുകൾ അപേക്ഷ ക്ഷണിച്ചപ്പോഴാണ് സോപാധിക ഓഫറുമായി ഇത്തിഹാദ് രംഗത്തെത്തിയത്. എന്നാൽ ജെറ്റ് എയർവേസിന്‍റെ മുഴുവൻ ഓഹരികളും വാങ്ങാൻ തയ്യാറല്ലെന്ന് ഇത്തിഹാദ് വ്യക്തമാക്കിയിട്ടുണ്ട്. ജെറ്റ് എയർവേസിൽ കുറച്ച് ഓഹരികൾ ഇപ്പോൾത്തന്നെ ഇത്തിഹാദിന്‍റെ പേരിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *