20ൽ 19 സീറ്റിലും വിജയസാധ്യതയെന്ന് യുഡിഎഫ്

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ 20ൽ 19 സീറ്റിലും വിജയസാധ്യതയെന്ന് യുഡിഎഫിന്റെ വിലയിരുത്തല്‍. പ്രചാരണത്തിന്റ അവസാന മൂന്നുദിവസം യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടായെന്നും ഇന്ദിരാഭവനില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. 16 മുതൽ 18 വരെ സീറ്റ് യുഡിഎഫിനു ലഭിച്ചേക്കാമെന്ന് കോൺഗ്രസ് നേരത്തേ വിലയിരുത്തിയിരുന്നു. 20 ലോക്സഭാ മണ്ഡലം കമ്മിറ്റികളിൽനിന്നു നേതൃത്വത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിശകലനം. ന്യൂനപക്ഷ ഏകീകരണത്തിലും എൽഡിഎഫിനു ചോരാനിടയുള്ള ഭൂരിപക്ഷ വോട്ടുകളിലുമാണു കോൺഗ്രസിന്റെ പ്രതീക്ഷ.

ഉദ്യോഗസ്ഥരെ ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാര്‍ ലക്ഷക്കണക്കിനു പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്നു നീക്കം ചെയ്തെന്നും പേരില്ലാതിരുന്നവര്‍ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കു പരാതി നല്‍കണമെന്നും യോഗം അഭ്യര്‍ഥിച്ചു. വോട്ടെടുപ്പ് ദിവസം 5 മുതല്‍ 6 മണിവരെയാണ് കള്ളവോട്ട് ഏറ്റവും കൂടുതല്‍ നടന്നതെന്നും പോളിങ് സമയം അഞ്ചുമണിയായി നിജയപ്പെടുത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *