പാക്കിസ്ഥാനിൽ നിന്നെത്തിയ വിമാനം വ്യോമസേന തടഞ്ഞു

ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്നു വ്യോമയാന അതിർത്തി ലംഘിച്ചെത്തിയ ജോർജിയൻ വിമാനം വ്യോമസേന യുദ്ധ വിമാനങ്ങളുപയോഗിച്ച് തടഞ്ഞു.കറാച്ചിയിൽനിന്നു ഡൽഹിലേക്കു വരികയായിരുന്ന ജോർജിയൻ വിമാനമാണ് ജയ്‍പൂരിൽ വ്യോമസേന തടഞ്ഞത്. ജയ്‌പൂരിൽ ഇറക്കിയ വിമാനത്തിന്റെ പൈലറ്റിനെ  വ്യോമസേന കസ്റ്റഡിയിൽ എടുത്തു.

വ്യോമപാതയിൽ നിന്നു മാറി വിമാനം സഞ്ചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടയുടൻ അടിയന്തരമായി നിലത്തിറക്കാൻ വ്യോമസേന ആവശ്യപ്പെടുകയായിരുന്നു. വിമാനത്തിലെ പൈലറ്റിനെയും ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്‌തെന്നും വിമാനം വഴി തെറ്റിവന്നതാകാമെന്നാണു പ്രാഥമിക നിഗമനമെന്നും വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *