എസ്എസ്എല്‍സി സേ പരീക്ഷ മെയ് 20 മുതല്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിനു യോഗ്യത നേടാത്തവര്‍ക്കായുള്ള സേ പരീക്ഷ മെയ് 20 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ നടക്കും. പരമാവധി മൂന്ന് വിഷയങ്ങള്‍ സേ പരീക്ഷയിലൂടെ എഴുതാന്‍ കഴിയും. പുനര്‍മൂല്യനിര്‍ണ്ണയത്തിന് മെയ് 7 മുതല്‍ 10 വരെ അപേക്ഷ നല്‍കാം.

ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കാണ് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത്. ഇത്തവണ 98.11 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
ആകെ 1631 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. ഇതില്‍ 599 സര്‍ക്കാര്‍ സക്ലൂളുകളും, 713 എയ്ഡഡ് സ്‌കൂളുകളും, 313 അണ്‍എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടുന്നു. മോഡറേഷന്‍ നല്‍കാതെയാണ് ഇത്തവണത്തെ എസ്എസ്എല്‍സി ഫലപ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *