സിപിഎമ്മും,ഇടതു പക്ഷവും കള്ളവോട്ട് ചെയ്യുന്നവരല്ല ; എം വി ജയരാജൻ

കണ്ണൂർ ; കണ്ണൂർ ജില്ലയിലെ പിലാത്തറയിൽ കള്ളവോട്ട് നടന്നതായുള്ള ആരോപണം നിഷേധിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ . സിപിഎമ്മും,ഇടതു പക്ഷവും കള്ളവോട്ട് ചെയ്യുന്നവരല്ല .പഞ്ചായത്ത് അംഗം മറ്റൊരു ബൂത്തിൽ ചെയ്തത് ഓപ്പൺ വോട്ടാണ് . പ്രിസൈഡിംഗ് ഓഫീസറുടെ അനുവാദത്തോടെയാണ് അത് ചെയ്തത്.സഹായികളായി പോയവരെയാണ് തെറ്റിദ്ധരിക്കുന്നത് . ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും എം വി ജയരാജൻ അവകാശപ്പെട്ടു .

കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. ആറ് പേര്‍ കള്ളവോട്ട് ചെയ്യുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രിസൈഡിംഗ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് ചെയ്യുന്നത്. ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ട് തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ബൂത്തിലുള്ളവര്‍ വോട്ട് ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കള്ളവോട്ട് ചെയ്തവരില്‍ വനിത പഞ്ചായത്ത് അംഗവും മുന്‍ അംഗവും ഉള്‍പ്പെട്ടിട്ടുണ്ട്. പിലാത്തറക്ക് പുറമെ തൃക്കരിപ്പൂരിലും പയ്യന്നൂരിലും എരമംകുറ്റൂരും കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *