കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

പാലക്കാട്: പുതുശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു. താത്ക്കാലിക വാച്ചറായ മോഹനൻ (58) ആണ് മരിച്ചത്.

വേലഞ്ചേരിക്കടുത്ത് വനാതിർത്തിയിൽ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *