വാരാണസിയിൽ മോദിയുടെ റോഡ് ഷോ

ലക്നൗ: വാരാണസിയില്‍ വന്‍ റോഡ് ഷോയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം. സ്വാതന്ത്ര്യസമര സേനാനിയും ബനാറസ് സര്‍വകലാശാല സ്ഥാപകനുമായ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമായിരുന്നു റോഡ് ഷോ. നാളെ(വെള്ളി)യാണ് മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍, കേന്ദ്രമന്ത്രിയും എല്‍ജെപി അധ്യക്ഷനുമായ റാം വിലാസ് പാസ്വാന്‍ തുടങ്ങി ബിജെപി സഖ്യകക്ഷി നേതാക്കള്‍ മോദിക്കൊപ്പമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *