ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പര ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന്റെ തിരിച്ചടി

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പര ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന്റെ തിരിച്ചടിയാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സര്‍ക്കാര്‍. കഴിഞ്ഞ മാസം ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളിയിലുണ്ടായ ആക്രമണങ്ങളില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തിരിച്ചടിയാണ് ഞായറാഴ്ച ശ്രീലങ്കയില്‍ ഉണ്ടായതെന്ന് ഉപപ്രതിരോധ മന്ത്രി റുവാന്‍ വിജെവര്‍ദനെ വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ച് 15ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ അക്രമികള്‍ വെടിവെയ്പ്പ് നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് ലൈവായി അക്രമി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലുള്‍പ്പെടെ സ്‌ഫോടനം നടത്തിയതെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്.

അതേസമയം, ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐഎസ്‌ഐഎസ് ഏറ്റെടുത്തു.  സ്ഫോടനത്തില്‍ 310 പേര്‍ മരിക്കുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി രാജ്യം മൂന്ന് മിനിട്ട് മൗന പ്രാര്‍ത്ഥന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *