ചിലരുടെ അതിമോഹം തകര്‍ന്നടിയും: മുഖ്യമന്ത്രി

കണ്ണൂർ: ഈ തിരഞ്ഞെടുപ്പോടെ ചിലരുടെ അതിമോഹം തകരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടെ വന്നു റോഡ് ഷോ നടത്തി ജനങ്ങളെ  പാട്ടിലാക്കാമെന്ന് കരുതി. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ അവരുടെ മോഹങ്ങൾ തകർന്നടിയുന്നതു കാണാമെന്നും അദേഹം പറഞ്ഞു.

വടക്ക് വംശഹത്യ നടത്തിയവര്‍ ഇവിടെ വന്നു റോഡ് ഷോ നടത്തി ആളെ പിടിക്കാന്‍ ശ്രമിച്ചു. കോൺഗ്രസ് വോട്ടമാരെ തെറ്റിധരിപ്പിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷം പ്രശംസീനമായ വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വോട്ടിങ് യന്ത്രങ്ങൾക്കു തകരാറില്ലെന്ന് തിര. കമ്മിഷന്‍ ഉറപ്പുവരുത്തേണ്ടതായിരുന്നു. വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കല്‍ വേണ്ടത്ര ഗൗരവത്തോടെ എടുത്തില്ലന്നും അദേഹം ആരോപിച്ചു. മണ്ഡലമായ പിണറായിയില്‍ മുഖ്യമന്ത്രി എത്തി വോട്ടുരേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *