ചീഫ് ജസ്റ്റിസിനെ ലൈംഗിക ആരോപണത്തിൽ കുടുക്കുന്നതിന് 1.5 കോടി രൂപ പ്രതിഫലം വാഗ്ദാനംചെയ്തു : അഭിഭാഷകൻ

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ഉയർന്ന ലൈംഗികാരോപണക്കേസിൽ നിർണായക വഴിത്തിരിവ്. രഞ്ജൻ ഗൊഗോയിയെ കുടുക്കുന്നതിനായി ചിലർ തന്നെ സമീപിച്ചെന്ന് ആൾദൈവം ആസാറാം ബാപ്പുവിനെതിരായ പീഡനക്കേസിൽ ഇരയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഉത്സവ് ബെയ്ൻസ് അവകാശപ്പെട്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ലൈംഗിക ആരോപണത്തിൽ കുടുക്കുന്നതിന് 1.5 കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു ദിവസങ്ങൾക്കു മുൻപു ചിലർ സമീപിച്ചിരുന്നതായി അദ്ദേഹം അറിയിച്ചു.

ചീഫ് ജസ്റ്റിസിന്റെ രാജിക്കുവേണ്ടി വൻ ഗൂഢാലോചന നടത്തിയതായി സംശയം ഉയർന്നതിനാല്‍ അവരുടെ വാഗ്ദാനം നിരസിച്ചതായും ഉത്സവ് ബെയ്ൻസ് വ്യക്തമാക്കി. അതേസമയം തന്നെ സമീപിച്ച ആളിന്റെ പേരുവിവരങ്ങൾ പുറത്തുവിടാൻ ബെയ്ൻസ് വിസമ്മതിച്ചു. ശനിയാഴ്ച വൈകിട്ടോടെ സമൂഹമാധ്യമത്തിലാണ് ബെയ്ൻസ് അവകാശവാദവുമായി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോടു പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *