ഇന്ന് ഈസ്റ്റര്‍

തിരുവനന്തപുരം: പ്രത്യാശയുടെ നിറവില്‍ ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുല്‍ത്താമലയില്‍ കുരിശുമരണം വരിച്ച ക്രിസ്തു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍. 51 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ ഈസ്റ്റര്‍ വിശ്വാസികള്‍ ആഘോഷിക്കുന്നത്.

ദാരിദ്ര്യത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്റെയും ഉള്‍വിളിയും ഉത്സവവുമാണ് യേശു ക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍.

കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ഓര്‍മയില്‍ ദേവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നു. ദേവാലയങ്ങളില്‍ ശനിയാഴ്ച ആരംഭിച്ച ഉയിര്‍പ്പ് ശുശ്രൂക്ഷകള്‍ ഞായറാഴ്ച പുലര്‍ച്ചെ അവസാനിച്ചു.

വിവിധ ദേവാലയങ്ങളില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയിലും തിരുകര്‍മ്മങ്ങളിലും ആയിരക്കണക്കിനു വിശ്വാസികളാണു പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *