തെരഞ്ഞെടുപ്പില്‍ ആദർശ ശുദ്ധിയോടുള്ള തീരുമാനം എടുക്കണം: സൂസൈപാക്യം

തിരുവനന്തപുരം: കുരിശാണ് നമ്മുടെ ചിഹ്നം. ചിഹ്നത്തിന് യാഥാര്‍ത്ഥ്യമുണ്ട്. ചിഹ്നങ്ങൾ കാണുമ്പോൾ ആ പാർട്ടിയുടെ സംഭാവനകളെ കുറിച്ചും സ്ഥാനാർത്ഥികളുടെ സംഭാവനകളെ കുറിച്ചുമാണ് ഓർമ്മ വരുന്നതെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത അധ്യക്ഷനുമായ ആർച്ച് ബിഷപ്പ് സൂസൈപാക്യം.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ‘ആദർശ ശുദ്ധിയോടുള്ള തീരുമാനം എടുക്കണം’ എന്നും സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. കൂരിശിലെ കുഞ്ഞാട് ചെറിയൊരു കുഞ്ഞാടല്ലെന്ന് ഓർക്കണം. നിരവധി ചിഹ്നങ്ങളുടെ കൂട്ടത്തിൽ കുരിശും വിവാദമായിരിക്കുന്നു. സഭയെ താറടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സഭയെ ഇല്ലായ്മ ചെയ്യാൻ ഒരു ശക്തിക്കും കഴിയില്ലെന്നും സുസൈപാക്യം പറഞ്ഞു.  കൊല്ലപ്പെട്ടെന്നു തോന്നുവെങ്കിലും എന്നും തലയെടുപോടെ തന്നെ സഭ നിൽക്കുമെന്നും ഇന്ത്യയെ ക്ഷേമരാഷ്ട്രമായി മാറ്റാനുള്ള പ്രവർത്തനവും മുന്നോട്ടു പോകുമെന്നും കുരിശു മാത്രമാണ് രക്ഷയെന്നും അദ്ദേഹം സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *