മംഗലാപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരം

കൊച്ചി: മംഗലാപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരം.രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ വൈകിട്ട് നാല് മണിയോടെയാണ് പൂര്‍ത്തിയായത്.അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.അതിനാല്‍ ഈ സമയമത്രയും കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരിക്കും.

വളരെ ചെറിയ കുട്ടിയായതിനാല്‍ വളരെ സൂക്ഷ്മതയോടെ നടത്തിയ ശസ്ത്രക്രിയ 7 മണിക്കൂറോളം നീണ്ടു. കുഞ്ഞിന്റെ ഹൃദയം സങ്കോചിച്ചിരുന്നു. കാര്‍ഡിയോ പള്‍മിനറി ബൈപാസിലൂടെയാണ് സങ്കോചം ശരിയാക്കിയത്. ഒപ്പം ഹൃദയത്തിലുണ്ടായിരുന്ന ദ്വാരം അടക്കുകയും മഹാധമനിയുടെ തകരാറുകള്‍ പരിഹരിക്കുകയും ചെയ്തു.

കാസര്‍കോട് സ്വദേശികളായ സാനിയ-മിസ്ത്താഹ് ദമ്പതിമാരുടെ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ചൊവ്വാഴ്ച വൈകുന്നേരമാണ് മംഗലാപുരത്ത് നിന്നും ആംബുലന്‍സില്‍ അഞ്ചര മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *