മുല്ലപ്പള്ളിയുടെ ആവശ്യം ബിജെപി നടപ്പാക്കി: പിണറായി

മഞ്ചേരി:  രാഹുൽ ഗാന്ധി മത്സരിക്കുന്നതു കൊണ്ട്‌ വയനാട്ടിലെ സ്ഥാനാർഥിയെ പിൻവലിക്കണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ബിജെപി നടപ്പാക്കിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ബിജെപി സ്ഥാനാർത്ഥി ഇല്ലാത്ത വയനാട്ടിൽ കോൺഗ്രസിന്റെ അധ്യക്ഷൻ മത്സരിക്കുന്നത്‌ അവരുടെ രാഷ്ട്രീയ പാപ്പരത്തമാണു കാണിക്കുന്നത്‌. ആരെ നേരിടണം എന്ന ദിശാബോധമില്ലായ്മയാണത്‌. എൽഡിഎഫ്‌ സ്ഥാനാർഥി വി.പി.സാനുവിന്റെ തിരഞ്ഞെടുപ്പ്‌ റാലിയിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി

ഇടതുപക്ഷം കമ്മിറ്റി കൂടി സ്ഥാനാർത്ഥിയെ പിൻവലിപ്പിക്കണമെന്ന മുല്ലപ്പള്ളിയുടെ ആവശ്യം നടപ്പാക്കാൻ ബിജെപിയല്ല ഇടതുപക്ഷം. ശക്തമായി നേരിടും. ഹോട്ടലിൽ പോകണമെന്നും എസ്‌ഡിപിഐ നേതാക്കളോടൊപ്പം ചായ കുടിക്കണമെന്നും മുസ്‌ലിം ലീഗ്‌ നേതാക്കൾക്ക്‌ ഇത്ര നിർബന്ധം. കണ്ടെങ്കിൽ കണ്ടു എന്നു പറയുന്നതല്ലേ അന്തസ്‌. അതു പറയാത്തത്‌, അവർ സംസാരിച്ച കാര്യം പുറത്തു പറയാൻ പറ്റാത്തതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *