പഞ്ചാബ് അതിർത്തിയിലേക്ക് കടന്നുകയറാൻ പാക് പോർ വിമാനങ്ങളുടെ ശ്രമം മിറാഷും സുഖോയും തടഞ്ഞു

ന്യൂഡൽഹി : ഇന്ത്യൻ അതിർത്തിയിലേക്ക് പാക് പോർ വിമാനങ്ങൾ കടന്നു കയറാൻ ശ്രമിച്ചതായി റിപ്പോർട്ട്. പഞ്ചാബ് അതിർത്തിയിലെ ഖേം കരനിലാണ് സംഭവം. നാല്  എഫ്-16 വിമാനങ്ങളാണ് അതിർത്തി ലംഘിക്കാൻ ശ്രമിച്ചത്. വലിയ ഡ്രോണുകളും പാക് പോർവിമാനങ്ങൾക്കൊപ്പമുണ്ടായിരുന്നു.

ഇന്ത്യൻ പോർ വിമാനങ്ങളായ മിറാഷും സുഖോയും പറന്നുയർന്നതോടെ പാക് വിമാനങ്ങൾ തിരിച്ചു പോയി. ഇന്ത്യൻ അതിർത്തി കടന്ന് ആക്രമിക്കാനായിരുന്നു ശ്രമമെന്നാണ് സൂചന. ഇന്ന് രാവിലെ മൂന്ന് മണിക്കാണ് സംഭവം.

നിയന്ത്രണ രേഖയിൽ പാക് പ്രകോപനം തുടരുന്നതിന് ‌ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയിരുന്നു. പാകിസ്ഥാൻ സൈന്യം സൈനിക പോസ്റ്റുകൾ ഉപേക്ഷിച്ച് പിന്മാറിയെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെ തുടർന്നാണ് വ്യോമാക്രമണത്തിന് പാകിസ്ഥാൻ ശ്രമിച്ചതെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *