ഏഴ് വയസുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കും

ഇടുക്കി: തൊടുപുഴയില്‍ ഏഴ് വയസുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കും. കുട്ടികളെ മര്‍ദ്ദിക്കുന്ന വിവരം അധികൃതരെ അറിക്കാതിരുന്നതിനാലാണ് നടപടി. ഇളയകുട്ടി ഇപ്പോള്‍ ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്.

കുട്ടികളെ നിരന്തരം രണ്ടാനച്ഛനായ അരുണ്‍ ആനന്ദ് മര്‍ദ്ദിച്ചിരുന്നതായി ഇളയകുട്ടിയും അമ്മയും മൊഴി നല്‍കിയിരുന്നു. കുട്ടികള്‍ ഇത്രയധികം മര്‍ദ്ദനമേറ്റിരുന്നിട്ടും പോലീസിനെയോ ചൈല്‍ഡ് ലൈനിനേയോ അറിയിക്കാതിരുന്നതിനാലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *