വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയെ മാറ്റുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കും: ശ്രീധരൻ പിള്ള

തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തുമ്പോൾ ശക്തമായ മത്സരം കാഴ്ചവെക്കാനൊരുങ്ങുകയാണ് എൻഡിഎ. നിലവിൽ മണ്ഡലം ബിഡിജെഎസിനാണ് നൽകിയിരിക്കുന്നത്. മണ്ഡലം തിരികെ വാങ്ങുന്ന കാര്യം ബിഡിജെഎസുമായി ചർച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. സ്ഥാനാർത്ഥിയെ മാറ്റുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൻഡിഎ ശക്തമായി നേരിടും. കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് ശക്തമായ മത്സരം കാഴ്ചവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരൻ പിള്ള തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *