രാഹുൽ മത്സരിച്ചാൽ എൽഡിഎഫ് സ്ഥാനാർഥിയെ പിൻവലിക്കില്ലെന്നു കാനം

കോട്ടയം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ എൽഡിഎഫ് സ്ഥാനാർഥിയെ പിൻവലിക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. രാഹുൽ ഗാന്ധിക്കു പാതയൊരുക്കേണ്ട ചുമതല സിപിഐയ്ക്ക് ഇല്ലെന്നും കാനം രാജേന്ദ്രൻ കോട്ടയത്ത് പറഞ്ഞു. രാഹുൽ ഗാന്ധി മത്സരിച്ചാൽ സിപിഐ സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വി.എം.സുധീരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *