റോസൂല്‍പൂര്‍ മാഫി ഗ്രമത്തിലുള്ള കര്‍ഷകര്‍ ബിജെപിക്ക് വിലക്ക് ഏര്‍പ്പെടുത്തി ബോര്‍ഡ് സ്ഥാപിച്ചു

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ റോസൂല്‍പൂര്‍ മാഫി ഗ്രമത്തിലുള്ള കര്‍ഷകര്‍ ബിജെപിക്ക് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. ദില്ലിയിൽ കർഷകർക്കെതിരെ നടന്ന അക്രമത്തിനെതിരെയും കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ മനോഭാവത്തിനെതിരെയുമാണ് കർഷകർ രംഗത്തെത്തരിക്കുന്നത്.

കര്‍ഷക ഐക്യം പുലരട്ടെ. ബി.ജെ.പി പ്രവര്‍ത്തകര്‍ ഈ ഗ്രാമത്തില്‍ പ്രവേശിക്കരുത്. നിങ്ങളുടെ സുരക്ഷക്ക് നിങ്ങള്‍ മാത്രമാണ് ഉത്തരവാദി. കര്‍ഷക ഐക്യം പുലരട്ടെ.. എന്നാണ് കർഷകരുടെ മുന്നറിയിപ്പ് ബോർഡിൽ പറയുന്നത്. ഒപ്പം ഗ്രാമത്തില്‍ ബിജെപിയില്‍ നിന്നുള്ളയാളുകളെ കര്‍ശനമായി നിരോധിച്ചിരിക്കുണെന്നും അവർക്ക് സ്വന്തം റിസ്ക്കിൽ പ്രവേശിക്കാമെന്നും ബോർഡിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *