നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് വനിതാ ജഡ്ജി അധ്യക്ഷയായ സി.ബി.ഐ പ്രത്യേക കോടതി കേസിന്റെ നടപടികള്‍ ഏറ്റെടുത്തത്. 2017 ഫെബ്രുവരി 17 ന് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരുമ്പോഴാണ് യുവനടി ആക്രമണത്തിന് ഇരയായത്. നടന്‍ ദിലീപും പള്‍സര്‍ സുനിയും അടക്കം 11 പ്രതികളാണ് കേസിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *