ഒടുവില്‍ ധാരണയായി; പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ മത്സരിക്കും

ന്യൂഡൽഹി:അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട്, ബി. ജെ. പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കാൻ ദേശീയ അദ്ധ്യക്ഷൻ അമിത്ഷായുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയിൽ ധാരണയായെന്ന് സൂചന. ഇതുൾപ്പെടെ കേരളത്തിലെ 14 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി പട്ടികയ്‌ക്ക് സമിതി അംഗീകാരം നൽകി.

കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം – എറണാകുളം, ദേശീയ സമിതി അംഗം ശോഭാസുരേന്ദ്രൻ – ആറ്റിങ്ങൽ, മുൻ സംസ്ഥാന പ്രസിഡൻറ് സി.കെ. പദ്മനാഭൻ – കണ്ണൂർ , യുവമോർച്ച നേതാവ് പ്രകാശ് ബാബു – കാസർകോട്, സി. കൃഷ്ണകുമാർ – പാലക്കാട്,  ടോംവടക്കൻ –  കൊല്ലം, സംസ്ഥാന സെക്രട്ടറി വി.കെ സജീവൻ -വടകര, മുൻ പി.എസ്.സി ചെയർമാൻ കെ.എസ് രാധാകൃഷ്ണൻ – ആലപ്പുഴ എന്നിങ്ങനെയാണ് സൂചനകൾ. തിരുവനന്തപുരത്ത് നേരത്തേ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച കുമ്മനം രാജശേഖരൻ പ്രചാരണത്തിൽ സജീവമാണ്. പി.കെ കൃഷ്ണദാസ്, എം.ടി രമേശ്  മത്സരത്തിനില്ല.

Leave a Reply

Your email address will not be published. Required fields are marked *