തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണങ്ങൾക്ക് പ്രിയങ്കാ ഗാന്ധി ചുക്കാൻ പിടിക്കും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മത്സരിക്കില്ലെന്നും പകരം കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുക്കാൻ പിടിക്കുമെന്നും മുതിർന്ന പാർട്ടി വൃത്തങ്ങൾ . നിർണായക തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനാലും എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കേണ്ടതിനാലും ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുന്നില്ലെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി, മറ്റ് കോൺഗ്രസ് സ്ഥാനാർത്ഥികൾ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വേണ്ടി സജീവമാകാണ് പ്രിയങ്കയുടെ പദ്ധതിയെന്നും കോൺഗ്രസ് വൃത്തങ്ങൾ വിശദീകരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും പ്രിയങ്ക കോൺഗ്രസിന്റെ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *