എം.വി. ജയരാജന്‍ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനെ തിരഞ്ഞെടുത്തു. പി. ജയരാജൻ വടകര ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായ ഒഴിവിലാണു നിയമനം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് കൈമാറിയതായി എം.വി. ജയരാജൻ പറഞ്ഞു.

കതിരൂർ മനോജ് വധക്കേസിൽപെട്ട് പി. ജയരാജനു കണ്ണൂർ ജില്ലയിൽ കടക്കാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ ജില്ലാ സെക്രട്ടറിയുടെ താൽകാലിക ചുമതലയും നൽകിയിരുന്നു. ലൈംഗികാരോപണ വിവാദത്തിൽപെട്ട് പി. ശശി ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞപ്പോഴാണ് പി. ജയരാജൻ സെക്രട്ടറിയായത്

Leave a Reply

Your email address will not be published. Required fields are marked *