ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി നടത്തിയേക്കും. ഇതിന്റെ ഭാഗമായി മഹാരാഷ്ട്ര, ഹരിയാന നിയമസഭകള്‍ വെള്ളിയാഴ്ച പിരിച്ചുവിടാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. ഇരു സംസ്ഥാനങ്ങളിലേയും നിയമസഭാ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ നേരത്തേ ധാരണയായിരുന്നു.
ഈ വര്‍ഷം നവംബര്‍ വരെയാണ് ഇരു സംസ്ഥാനങ്ങളിലേയും നിയമസഭകളുടെ കാലാവധി. ഏപ്രില്‍-മെയ് മാസത്തില്‍ ലോക്സഭാ തെരഞ്ഞടുപ്പ് നടക്കുന്നതിനാല്‍ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും അതോടൊപ്പം നടത്താനാണ് ബിജെപി ആലോചിക്കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകളും നടന്നു.

മനോഹര്‍ ലാല്‍ ഘട്ടര്‍ മുഖ്യമന്ത്രിയായ ഹരിയാനയിലും ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയായ മഹാരാഷ്ട്രയിലും ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കീം, അരുണാചല്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവയ്ക്കു പുറമെ മഹാരാഷ്ട്രയിലും ഹരിയാനയിലും തീരുമാനമാകുന്നതോടെ ഏഴ് സംസ്ഥാനങ്ങളിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *