സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിന്‍റെ സമയത്തിൽ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിന്‍റെ സമയത്തിൽ ഗതാഗതവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തരുതെന്നാണ് സർക്കാർ ആർടിഒ ഓഫീസുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കനത്ത ചൂടായതിനാൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡ്രൈവിംഗ് ടെസ്റ്റിന്‍റെ സമയത്തിൽ ഗതാഗതവകുപ്പ് നിയന്ത്രണം കൊണ്ടുവന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. നേരത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് കണക്കിലെടുത്ത് പകൽ സമയങ്ങളിലെ ജോലിയിലും സർക്കാർ സമയക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗതവകുപ്പും നടപടികളുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *