ഭീകരരെ അവരുടെ വീട്ടിൽ കയറി തുടച്ച് നീക്കുമെന്ന് പ്രധാനമന്ത്രി

അഹമ്മദാബാദ്: ഭീകരരെ അവരുടെ വീട്ടിൽ കയറി തുടച്ച് നീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദികൾ എവിടെ ഒളിച്ചാലും വെറുതെ വിടില്ലെന്നും മോദി പറഞ്ഞു. അഹമ്മദാബാദിലെ പൊതുയോഗത്തിൽ പ്രസംഗിക്കവെയാണ് അദ്ദേഹം ഭീകരർക്ക് മുന്നറിയിപ്പ് നൽകിയത്.

ഭീകരരെ അവരുടെ വീട്ടില്‍ കയറി തുടച്ച് നീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യമായ മറുപടി കൊടുക്കുക എന്നതാണ് തന്റെ രീതി. ഇനി ഭീകരൻമാരെ ഭൂമിക്കടിയിൽ ഒളിച്ചാലും അവിടെ നിന്ന് അവരെ വലിച്ച് പുറത്തിട്ട് എല്ലാം അവസാനിപ്പിക്കുമെന്നും മോദി പറഞ്ഞു. ശത്രുക്കളെ അവരുടെ സാമ്രാജ്യത്തിൽ കയറി നശിപ്പിക്കുക എന്നതാണ് ഞങ്ങളുടെ നയം. അതിനായി കൂടുതൽ സമയം ചെലവാക്കാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് പാക് മണ്ണിൽ പ്രത്യാക്രമണം നടത്തിയതെന്നുള്ള വാദത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ആദ്യത്തെ മിന്നലാക്രമണം നടത്തിയപ്പോൾ ഏതെങ്കിലും തെരഞ്ഞെടുപ്പ് നടക്കാനുണ്ടായിരുന്നോ എന്ന് മോദി ചോദിച്ചു. കഴിഞ്ഞ നാല്പത് വർഷമായി ഭീകരവാദ പ്രവർത്തനത്തിന്റെ ഫലം നാം അനുഭവിക്കുകയാണ്. അധികാരം എനിക്കൊരു വിഷയമേയല്ല. രാജ്യത്തിന്റെ സുരക്ഷയിൽ മാത്രമാണ് തന്റെ ശ്രദ്ധയെന്നും നരേന്ദ്രമോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *