ഇന്ത്യ -പാക് പ്രശ്നങ്ങളിൽ ശുഭവാർത്ത പ്രതീക്ഷിക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ്

ഹനോയ്: ഇന്ത്യ -പാക് പ്രശ്നങ്ങളിൽ ശുഭവാർത്ത പ്രതീക്ഷിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. സംഘർഷ ഭരിതമായ സാഹചര്യത്തിൽ സാമാന്യം ഭേദപ്പെട്ട വാർത്തയാണ് അറിയുന്നതെന്ന് ട്രംപ് പ്രതികരിച്ചു. വിയറ്റ്നാമിൽ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായി നടന്ന ഉച്ചകോടിക്കുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.”സംഘർഷ സാഹചര്യം ഇല്ലാതാക്കാൻ അവരെ (ഇന്ത്യയെയും പാകിസ്ഥാനെയും) സഹായിക്കാൻ ശ്രമിച്ചിട്ടുണ്ട്. ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് അവസാനമായെന്ന് പ്രതീക്ഷിക്കുന്നു.” ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *