ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ

ന്യൂഡല്‍ഹി:പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് ആക്രമണമേറ്റ് 12 ദിവസങ്ങള്‍ക്ക് ശേഷം 12 മിറാഷ് വിമാനങ്ങള്‍ പാക്കിസ്ഥാന്‍ മണ്ണിലെ ഭീകരര്‍ക്ക് മറുപടി നല്‍കി. ഇന്ന് പുലര്‍ച്ചെയാണ് പാക് അധീന കശ്മീരിെല ഭീകരതാവളം ആക്രമിച്ച് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം നടത്തിയത്. ഭീകരത്താവളം പൂര്‍ണമായി തകര്‍ത്തുവെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ആക്രമിച്ചതില്‍ ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് താവളവുമെന്നുള്ള സൂചനകള്‍ പുറത്തുവരുന്നുണ്ട്. ആയിരം കിലോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു വ്യോമസേനയുടെ മിന്നാലക്രമണം. ആക്രമണം പാകിസ്ഥാനും സമ്മതിച്ചു. വ്യോമാക്രമണത്തിന്റെ ചിത്രങ്ങള്‍ പാക്കിസ്ഥാന്‍ പുറത്തുവിട്ടു. 1000 കിലോ ബോംബ് ഭീകരക്യാംപുകളില്‍ വര്‍ഷിച്ചു.
ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായ മിറാഷ് യുദ്ധവിമാനങ്ങളാണ് തിരിച്ചടി ാേനല്‍കാന്‍ ഉപയോഗിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രം ഏല്‍പിക്കുന്ന ഏതു ദൗത്യവും നടപ്പാക്കാന്‍ തയാറാണെന്നു സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ പ്രകടനത്തിനുശേഷം വ്യക്തമാക്കിയിരുന്നു. 137 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുത്തി ദിവസങ്ങള്‍ക്ക് വായുശക്തി എന്ന പേരില്‍ ശക്തിപ്രകടനം നടത്തിയിരുന്നു. സുഖോയ് 30 എംകെഐ, മിറാഷ് 2000, മിഗ്, ജാഗ്വാര്‍, തേജസ് യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും പങ്കെടുത്തിരുന്നു. ഇതില്‍ മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് തിരിച്ചടിക്കാന്‍ ഉപയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *