റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി താലൂക്കാശുപത്രിയില്‍ മരിച്ചു

കൊട്ടാരക്കര: എക്‌സൈസ് കേസില്‍ കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി താലൂക്കാശുപത്രിയില്‍ മരിച്ചു. കടമ്പനാട് കല്ലുകുഴി കുഴിയാല കാപ്പില്‍ഭാഗം സുധി നിവാസില്‍ സുധാകരന്‍ (52) ആണ് മരിച്ചത്. അസുഖബാധയെ തുടര്‍ന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. കഴിഞ്ഞ 14ന് പറക്കോട് എക്‌സൈസാണ് കല്ലുകുഴിക്ക് സമീപമുള്ള വയലില്‍ നിന്ന് സുധാകരനെ അറസ്റ്രു ചെയ്തത്.
ലാറി െ്രെഡവറായ സുധാകരന്‍ സ്വന്തം വയലില്‍ ജോലിക്കാര്‍ക്കൊപ്പം മദ്യപിച്ചിരിക്കുമ്പോള്‍ എക്‌സൈസ് വാഹനം വരുന്നതു കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എക്‌സൈസ് സംഘം സുധാകരനെ ഓടിച്ചിട്ടു പിടികൂടി. മദ്യവില്പന നടത്തിയെന്ന കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കിയ ഇയാളെ കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ശ്വാസംമുട്ടലും അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ശ്രീലേഖ, മക്കള്‍: സുധി, രേശ്മ.
തഹസില്‍ദാര്‍ ബി. അനില്‍കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. ഗോപകുമാര്‍ തുടങ്ങിയവര്‍ താലൂക്കാശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *