മാടമ്പിത്തരം എന്‍.എസ്.എസ് കൈയില്‍ വച്ചാല്‍ മതി: കോടിയേരി

ആലപ്പുഴ:  എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ മാടമ്പിത്തരം കൈയില്‍ വച്ചാല്‍ മതിയെന്നും, അതിനു പിറകേ പോകാന്‍ സി.പി.എമ്മിനെ കിട്ടില്ലെന്നും, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള സംരക്ഷണ യാത്രയുടെ ഭാഗമായി ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ കേട്ടുകൊള്ളണമെന്നത് മാടമ്പികളുടെ രീതിയാണ്. ആ ശബ്ദത്തെ അംഗീകരിക്കില്ല. ഇക്കാര്യം എന്‍.എസ്.എസിലെ അണികള്‍ക്ക് ബോദ്ധ്യപ്പെട്ടു കഴിഞ്ഞു. ആ സംഘടനയുടെ ജനറല്‍ സെക്രട്ടറി പറഞ്ഞാല്‍, വേറെയാര്‍ക്കും പറയാനാവില്ല എന്ന രീതിയാണ്. എന്‍.എസ്.എസില്‍ എല്ലാ പാര്‍ട്ടിയിലുമുള്ളവര്‍ ഉണ്ടെന്നത് അതിന്റെ ജനറല്‍ സെക്രട്ടറി മറക്കേണ്ട.
ജാതിയും മതവും പറഞ്ഞ് എല്‍.ഡി.എഫിനെ തോല്‍പ്പിക്കാനാവില്ല. അങ്ങനെ ശ്രമിച്ചപ്പോഴൊന്നും തോറ്റിട്ടുമില്ല. എന്‍.ഡി.പിയുണ്ടാക്കി എന്‍.എസ്.എസ് രാഷ്ട്രീയ നിലപാട് സ്വീകരിച്ച 1987 ല്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നു. ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ എന്‍.എസ്.എസ് മുമ്പും നടത്തിയിട്ടുണ്ട്. അതിനെ നേരിടാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *