കോടിയേരി അതിരുകടക്കുന്നു: ജി.സുകുമാരന്‍ നായര്‍

ചങ്ങനാശേരി : സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണങ്ങള്‍ അതിരുകടക്കുന്നെന്നും തക്ക മറുപടി കൊടുക്കാന്‍ എന്‍എസ്എസിന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.

അധികാരം കയ്യിലുണ്ടെന്നു കരുതി എന്തും പറയാമെന്ന വിചാരം ആര്‍ക്കും നന്നല്ല, അതിനെ ഭയപ്പെടുന്നുമില്ല. കഴിഞ്ഞകാലങ്ങളില്‍ പരസ്പരമാന്യതയോടുകൂടി പ്രവര്‍ത്തിച്ചിരുന്നവര്‍ ഇന്ന് രണ്ടുപക്ഷത്താകാന്‍ കാരണം വിശ്വാസസംരക്ഷണകാര്യത്തിലുള്ള വൈരുധ്യത മാത്രമാണ്. ഇക്കാര്യത്തില്‍ എന്‍എസ്എസ് നിലപാട് വ്യക്തമാണ്. അതിന്റെ പേരില്‍ നേതൃത്വത്തെ അപമാനിക്കാനോ എന്‍എസ്എസില്‍ ചേരിതിരിവുണ്ടാക്കാനോ ഉള്ള ശ്രമം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതിനെ അതിജീവിക്കാനുള്ള സംഘടനാശേഷിയും കെട്ടുറപ്പും പ്രസ്ഥാനത്തിനുണ്ടെന്ന കാര്യം ആരും വിസ്മരിക്കേണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *