പാരാമിലിട്ടറി സൈനികരെ വ്യോമമാർഗം എത്തിക്കാൻ അനുമതി

ന്യൂഡൽഹി : ജമ്മു കശ്മീർ മേഖലയിലെ പാരാമിലിട്ടറി സൈനികരെ ആവശ്യമെങ്കിൽ വ്യോമമാർഗം എത്തിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. കേന്ദ്ര സായുധ സേനയ്ക്കാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്.ഡൽഹി – ശ്രീനഗർ, ജമ്മു-ശ്രീനഗർ റൂട്ടുകളിൽ രണ്ടു വശത്തേക്കും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.എട്ടു ലക്ഷത്തോളം സൈനികർക്ക് ഇത് സഹായകമാകും.

ഡ്യൂട്ടി നിർവഹിക്കാനും ലീവിനു പോകാനും ഈ സൗകര്യം അനുവദിക്കും. ജമ്മുവിൽ നിന്ന് നാട്ടിലേക്ക് പോകുമ്പോഴും വരുമ്പോഴും വ്യോമമാർഗ്ഗം പോകാം. എല്ലാ മേഖലകളിലും അനുവദിച്ചിട്ടുള്ള എയർ കൊറിയർ സർവീസ് കൂടാതെയാണ് ‌ഈ സൗകര്യം അനുവദിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *