പൊലീസ് കമ്മീഷണറേറ്റ് : നിയമ വകുപ്പിന്‍റെ വിയോജന കുറിപ്പ് സർക്കാർ തള്ളി

തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ പൊലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതിൽ നിയമ വകുപ്പിന്‍റെ വിയോജന കുറിപ്പ് തള്ളി സർക്കാർ. കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതിനായുള്ള ഡിജിപിയുടെ റിപ്പോർട്ട് പരിഗണിച്ച് മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ് സർക്കാർ.

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. 2011 സെൻസസ് അനുസരിച്ച് തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ ജനസംഖ്യ 10 ലക്ഷം കഴിയാത്തതിനാല്‍ കമ്മീഷണറേറ്റ് സ്ഥാപിക്കാൻ നിയമ തടസമുണ്ടെന്നായിരുന്നു നിയമസെക്രട്ടറിയുടെ റിപ്പോർട്ട്.

ഈ റിപ്പോർട്ടിലെ വസ്തുകള്‍ തള്ളികൊണ്ട് ഡിജിപി മുഖ്യമന്ത്രിക്ക് വീണ്ടും റിപ്പോർട്ട് നൽകിയിരുന്നു. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ കമ്മീഷണറേറ്റ് സ്ഥാപിക്കാൻ 2013 സർക്കാർ ഉത്തരവിറക്കിയതാണ്.

ഐജി അല്ലെങ്കിൽ ഡിഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാകും കമ്മീഷണർ. കമ്മീഷണർക്ക് ജില്ലാ കളക്ടറുടെ കൈവശമുള്ള മജിസ്ട്രേറ്റ് അധികാരങ്ങള്‍ കൂടി കൈമാറും. ഇതിനെ ശക്തമായ ഐഎഎസുകാർ എതിർക്കുന്നുണ്ട്. ഈ എതിർപ്പു മറികടന്നാണ് സർക്കാർ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *