ഐ.എസ്.ഐയില്‍ നിന്നും പണം വാങ്ങുന്നവര്‍ ഇപ്പോഴും രാജ്യത്തുണ്ടെന്ന് രാജ്‌നാഥ് സിംഗ്

ശ്രീനഗര്‍: പാകിസ്ഥാനില്‍ നിന്നും ഐ.എസ്.ഐയില്‍ നിന്നും പണം വാങ്ങുന്നവര്‍ ഇപ്പോഴും രാജ്യത്തുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇവര്‍ക്ക് സുരക്ഷ നല്‍കുന്ന കാര്യം പുനരാലോചിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരുടെയും പേരെടുത്ത് പറയാന്‍ രാജ്‌നാഥ് സിംഗ് തയ്യാറായില്ല.
എന്നാല്‍ ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കളെയും ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെയുമാണ് രാജ്‌നാഥ് സിംഗ് ഉദ്ദേശിച്ചതെന്നാണ് സൂചന. ഭീകര സംഘടനകളുമായി അടുത്ത ബന്ധംപുലര്‍ത്തുന്ന ചിലരുണ്ട്. ഐ.എസ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകളുമായി അവര്‍ ഗൂഢാലോചന നടത്തുന്നു. കശ്മീരിലെ ജനങ്ങളുടെ ഭാവികൊണ്ടാണ് അവര്‍ കളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *