ജയരാജനെതിരെ കൊലക്കുറ്റം: നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് വി.എസ്‌

കോഴിക്കോട് : ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സിബിഐ കൊലക്കുറ്റവും ഗൂഢാലോചനയും ചുമത്തിയ സംഭവത്തില്‍ മുനവച്ച പ്രതികരണവുമായി ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.
തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് ജയരാജനെതിരെയുള്ള നടപടി രാഷ്ട്രീയപ്രേരിതമല്ലേ എന്നു ചോദിച്ചപ്പോള്‍ വിഎസ് പറഞ്ഞു: ‘നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ.’ സിബിഐയെ ഉപയോഗിച്ചു ബിജെപി രാഷ്ട്രീയനീക്കം നടത്തുകയല്ലേ എന്നു ചോദിച്ചപ്പോള്‍ വിഎസ്സിന്റെ പ്രതികരണം ഇങ്ങനെ: ‘നിയമം നിയമത്തിന്റെ വഴിക്കു ശരിയായി പോകുന്നതല്ലേ നല്ലത്?

Leave a Reply

Your email address will not be published. Required fields are marked *