സബ് കളക്ടര്‍ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും; എം.എല്‍.എ രാജേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചു

ഇടുക്കി: സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രന്‍ റവന്യൂ വകുപ്പിന്റെ നടപടി തടസപ്പെടുത്തിയത് ചൂണ്ടിക്കാട്ടി സബ് കളക്ടര്‍ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ അവഹേളിച്ച സംഭവത്തില്‍, സ്വന്തം പാര്‍ട്ടിക്കു പുറമേ സി.പി.ഐ കൂടി രംഗത്തെത്തിയതോടെ സമ്മര്‍ദ്ദത്തിലായ സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രന്‍ ഇന്നലെ ഖേദം പ്രകടിപ്പിച്ചിരുന്നു. . സബ് കളക്ടര്‍ പ്രവര്‍ത്തിച്ചത് നിയമപരമായാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇന്നലെ രാവിലെ പ്രതികരിച്ചിരുന്നു. വനിതാ സബ് കളക്ടറെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ രാജേന്ദ്രനോട് വിശദീകരണം തേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കൂടി പറഞ്ഞതോടെ എം.എല്‍എ ഒറ്റപ്പെടുകയായിരുന്നു.

തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തിന് വേദനയുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് എസ്. രാജേന്ദ്രന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍,? മൂന്നാറിലെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും നിര്‍മ്മാണം തടയാന്‍ ഉദ്യോഗസ്ഥരെത്തിയാല്‍ ഇനിയും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *