ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം എല്‍എമാര്‍ മല്‍സരിക്കില്ല

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മല്‍സരിക്കില്ല. സിറ്റിങ് എം എല്‍എമാര്‍ മല്‍സരിക്കേണ്ടെന്നാണ് തീരുമാനമെന്നു ഡല്‍ഹിയില്‍ പിസിസി അധ്യക്ഷന്‍മാരുടെ യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ മാസം 18ന് കേരളത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കമാകും. 25നകം സ്ഥാനാര്‍ഥി പട്ടിക നല്‍കാനാണ് സംസ്ഥാനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.
സിറ്റിങ് സീറ്റുകളില്‍ സിറ്റിങ് എംപിമാര്‍ക്കായിരിക്കും മുന്‍ഗണന. ഒരേ കുടുംബത്തില്‍ നിന്നു സ്ഥാനാര്‍ഥികളുണ്ടാവില്ല. കേരളത്തില്‍ യുഡിഎഫിനു മുന്‍തൂക്കമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. ബൂത്ത് തലത്തിലടക്കം യുഡിഎഫ് സജ്ജമാണ്. ജനമഹായാത്ര വിജയമാണെന്നു രാഹുലിനെ അറിയിച്ചു. രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ കേരളം ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *