പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഐ.എം വിജയന്‍

തിരുവനന്തപുരം: 2019 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്ടന്‍ ഐ.എം വിജയന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി അറിയപ്പെടാന്‍ താല്‍പര്യമില്ല. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കാരുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും ഐ.എം. വിജയന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്നും ഈ വരുന്ന ലോക്ഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്നുമുള്ള വാര്‍ത്തകള്‍ അദ്ദേഹം നേരത്തെ നിഷേധിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *