സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൂടി; പ്രളയംമൂലം പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൂടിയെന്നും എന്നാല്‍ പ്രളയംമൂലം പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.18 ശതമാനമായി. എന്നാല്‍, കേവല ദാരിദ്ര സൂചിക ഇപ്പോഴും താഴ്ന്നുതന്നെയാണ്. 2018ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് മന്ത്രി നിയമസഭയുടെ മേശപ്പുറത്തുവെച്ചു. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ പ്രതിശീര്‍ഷവരുമാനം 1.48,927 രൂപയായി. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണിത്. പ്രവാസി നിക്ഷേപത്തില്‍ വര്‍ദ്ധനവുണ്ടെങ്കിലും വളര്‍ച്ചാ നിരക്ക് കുറഞ്ഞു. 2017 മാര്‍ച്ചില്‍ 12.34 ശതമാനമായിരുന്നത് 11.55 ശതമാനമായി കുറഞ്ഞു. കേരളത്തിലെ ബാങ്കുകളില്‍ 4,45,401 കോടിയുടെ നിക്ഷേപമാണുള്ളതെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *