തലസ്ഥാന നഗരത്തിന്റെ ആര്‍ട്ട് ഏരിയയെ അലങ്കോലമാക്കി പോസ്റ്ററുകള്‍

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഹൈലറ്റായ ആര്‍ട്ട് ഏരിയയെ അലങ്കോലമാക്കി പോസ്റ്ററുകള്‍. രാഷ്ട്രീയപാര്‍ട്ടികളുടേയും വിവിധ പരിപാടികളുടേയും പോസ്റ്ററുകളാണ് ചിത്ര ചുമരുകള്‍ കൈയടക്കിയിരിക്കുന്നത്. പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.

ടൂറിസം വകുപ്പ് 2016 ലാണ് കലയുടെ കരവിരുതിലൂടെ നഗരത്തെ വ്യത്യസ്തമാക്കിയത്. കാനായി കുഞ്ഞിരാമരനടക്കം നിരവധി കലാകാരന്മാര്‍ വ്യക്തിമുദ്ര പതിച്ച പ്രോജക്ട്, നഗരവാസികള്‍ക്കും വരത്തര്‍ക്കും നയനമനോഹരമായിരുന്നു.

പാളയം ബസ് സ്റ്റോപ്പിന് സമീപത്തെ ആര്‍ട്ട് ഏരിയയാണ് പോസ്റ്ററുകളാല്‍ വികൃതമായിരിക്കുന്നത്. ചുമര്‍ ചിത്രങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി ചിത്രകാരന്‍മാരും പൊതു പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യയിലെ തന്നെ വലിയ പൊതു പ്രോജക്ടാണ് തിരുവനന്തപുരത്തെ ചിത്ര ചുമരുകള്‍. പോസ്റ്ററൊട്ടിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കളക്ടര്‍ കെ. വാസുകി നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *