ബ്രസീലില്‍ ഡാം തകര്‍ന്ന് 40 പേര്‍ മരിച്ചു

ബ്രസീലിയ: ബ്രസീലില്‍ ഡാം തകര്‍ന്ന് 40 പേര്‍ മരിച്ചു. 300 ഓളം പേരെ കാണാതായി. തെക്ക് കിഴക്കന്‍ ബ്രസീലിലെ ബെലോ ഹൊറിസോണ്ടെ നഗരത്തിനടുത്തുള്ള ഖനന കമ്പനിയായ വലെയുടെ ഖനിയിലുള്ള ഡാമാണു വെള്ളിയാഴ്ച തകര്‍ന്നത്.
ഡാമില്‍നിന്ന് ഒഴുകിയെത്തിയ ലക്ഷക്കണക്കിന് ടണ്‍ ചെളിയില്‍ ജനങ്ങളെ കാണാതാകുകയായിരുന്നു. പ്രദേശത്തെ റോഡ്, വാഹനങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം ചെളിക്കടിയിലായി. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണു പ്രദേശത്തു തിരച്ചില്‍ നടത്തുന്നത്. ചെളിയില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതു തുടരുകയാണ്. മരണസംഖ്യ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയെങ്കിലും ആകുമെന്നാണു വിവരം.

Leave a Reply

Your email address will not be published. Required fields are marked *