സെന്‍ട്രല്‍ ഫ്‌ലോറിഡയിലെ സണ്‍ട്രസ്റ്റ് ബാങ്കിലുണ്ടായ വെടിവയ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

ഫ്‌ലോറിഡ : സെന്‍ട്രല്‍ ഫ്‌ലോറിഡയിലെ സണ്‍ട്രസ്റ്റ് ബാങ്കിലുണ്ടായ വെടിവയ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ആക്രമിയെന്നു സംശയിക്കുന്ന 21കാരന്‍ സീഫന്‍ ക്‌സേവര്‍ തന്നെയാണു വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. ഇയാള്‍ പൊലീസില്‍ കീഴടങ്ങി. പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ കാരണവും വ്യക്തമല്ല. എത്ര പേര്‍ക്കു പരുക്കുപറ്റിയെന്നതിനെപ്പറ്റിയും സൂചനകളില്ല. പ്രാദേശിക പൊലീസിനോടു അന്വേഷണത്തില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *