ഈ വര്‍ഷത്തെ പൊതുബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കും. ബജറ്റിന്റെ അച്ചടി കഴിഞ്ഞ ദിവസം ആരംഭിച്ചു. റെയില്‍വേ ബജറ്റും യൂണിയന്‍ബജറ്റും ലയിപ്പിച്ചതിന് ശേഷമുള്ള മൂന്നാമത്തെ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. 2017ലായിരുന്നു ലയിപ്പിച്ച ശേഷമുള്ള ആദ്യ ബജറ്റ്. 2016 സെപ്തംബര്‍ 21നാണ് ഇരു ബജറ്റുകളും ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നത്. നീതി ആയോഗ് അംഗം ബിബേക് ഡെബ്രോയി അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് റെയില്‍വേ ബജറ്റും യൂണിയന്‍ ബജറ്റും ഒന്നിച്ച് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.

ജനുവരി 29നാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ഇടക്കാല ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് വരെയുള്ള കാലത്തേക്കാണ് ഇടക്കാല ബജറ്റ്. അധികാരത്തിലെത്തുന്ന അടുത്ത മന്ത്രിസഭയാണ് പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *